മുംബൈ: ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ടാറ്റ ട്രസ്റ്റുകൾക്കും ചെയർമാൻ നോയൽ ടാറ്റയ്ക്കും പിന്തുണയുമായി ആറ് പാഴ്സി സംഘടനകൾ. ടാറ്റ ഗ്രൂപ്പിന്റെ പരമ്പരാഗത ഉടമസ്ഥാവകാശവും ജീവകാരുണ്യ പാരമ്പര്യവും സംരക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ടാറ്റ സൺസിനെ ലിസ്റ്റ് ചെയ്യുന്നതിനെ ടാറ്റ ട്രസ്റ്റുകളുടെ ചെയർമാനായ നോയൽ ടാറ്റ എതിർക്കുകയാണ്. ......
തിരുവനന്തപുരം: അഴിമതിക്കേസുകൾ അന്വേഷിക്കുന്ന വിജിലൻസിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ഇനി പുറത്തുവരില്ല. വിജിലൻസ് വിഭാഗത്തിലുള്ള 32 സെക്ഷനുകളിൽ ടി-1, ടി-2 എന്നിവയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കി. ......
ബംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും കേരള മുഖ്യമന്ത്രി വി.ഡി.......
കൊച്ചി:സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയ്ക്കെതിരെ നൽകിയ അപ്പീലുകളിൽ ഇടക്കാല സ്റ്റേ അനുവദിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഉത്തരവ് ഇതിനോടകം നടപ്പിലാക്കുകയും പുതിയ ബോർഡ് അംഗങ്ങൾ ചുമതലയേൽക്കുകയും ചെയ്ത സാഹചര്യത്തിൽ സ്റ്റേയുടെ ചോദ്യം ഉദിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ......
വാഷിംഗ്ടൺ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ആർട്ടെമിസ് 3 ദൗത്യത്തിന്റെ വിശദമായ പദ്ധതി പ്രഖ്യാപിച്ച് നാസ. 14 ദിവസം നീളുന്ന ദൗത്യത്തിൽ ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ ലാൻഡർ, നാസയുടെ എസ്എൽഎസ് റോക്കറ്റും ഓറിയോൺ പേടകവും, സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പും നിർണായക പങ്കുവഹിക്കും.
പദ്ധതിയുടെ ഭാഗമായി ആദ്യം ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ ലാൻഡറാകും വിക്ഷേപിക്കുക. ......
മലപ്പുറം: വി.കെ. പടിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ ജിസ്മിനയും ജിബിനും മരിച്ചു.......
ലണ്ടൻ: പശ്ചിമേഷ്യയിലെ സംഘർഷം ആഗോള എണ്ണവിപണിയിൽ വീണ്ടും ആശങ്ക പടർത്തുന്നു. വിതരണ തടസ്സങ്ങൾ ഉണ്ടാകുമെന്ന ഭീതിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 116.20 ഡോളറിലേക്ക് ഉയർന്നു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രതീക്ഷിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കുന്നതിൽ തടസ്സങ്ങൾ നേരിട്ടേക്കാം. സാമ്പത്തിക നഷ്ടത്തിനും ധനതടസ്സത്തിനും സാധ്യതയുണ്ട്. ......
കൊല്ലം: വാടിയിൽ പ്രവർത്തിച്ചിരുന്ന കള്ളനോട്ട് നിർമാണ കേന്ദ്രത്തിൽ പോലീസിന്റെ മിന്നൽ പരിശോധന. കല്ലേലിവയൽ പുരയിടം സ്വദേശി സിയോണിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ രണ്ടരക്കോടി രൂപയുടെ വ്യാജനോട്ടുകൾ നിർമിക്കാൻ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന സാമഗ്രികൾ പിടിച്ചെടുത്തു.
കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിക്കുന്ന പ്രിന്ററുകൾ, നോട്ടുകൾ എണ്ണുന്നതിനുള്ള മെഷീനുകൾ എന്നിവയാണ് പരിശോധനയിൽ പ്രധാനമായും കണ്ടെത്തിയത്. ......